Tue. Dec 24th, 2024

സിനിമാ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം ആവാമെന്ന മുന്‍ തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കത്തയച്ചിരുന്നു. തുടര്‍ന്നു നടന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ തീരുമാനം വിശദീകരിച്ച് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഇതുപ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ. അതേസമയം തീയേറ്ററുകള്‍ക്ക് അധിക പ്രദര്‍ശനങ്ങള്‍ നടത്താവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന തമിഴ്നാട്ടിലെ തീയേറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നുവെങ്കിലും പ്രേക്ഷകര്‍ കാര്യമായി എത്തിയിരുന്നില്ല.

By Divya