Thu. Dec 26th, 2024

ദുബായ് :വെള്ളത്തിൽ നിന്നു വൈദ്യുതി  ഉൽപാദിപ്പിച്ച്   3 തലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ഹത്ത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. വെള്ളം കടത്തിവിടാനുള്ള ടണലുകൾ പൂർത്തിയാക്കി. മലനിരകൾക്കു മുകളിലെ ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. 500 മീറ്റർ നീളമുള്ള തുരങ്കങ്ങളാണ് നിർമിച്ചത്.
ഹത്ത അണക്കെട്ടിലെയും മലനിരകൾക്കു മുകളിലെ  ജലസംഭരണിയിലെയും വെള്ളം ഉപയോഗിച്ച് 250 മെഗാവാട്ട് ഊർജം ഉൽപാദിപ്പിക്കാനുള്ള  പദ്ധതി   2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയമെന്ന നിലയ്ക്കും ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു

By Divya