Tue. Dec 24th, 2024

മലപ്പുറം എടപ്പാൾ ചേകന്നൂരിൽ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പകൽ സമയത്തായിരുന്നു,  മുഹമ്മദ്കുട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. 11 മണിയോടെ ബന്ധു വീട്ടിലേക്ക് പോയ  കുടുംബം രാത്രി ഒമ്പത് മണിക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ്, മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. താഴത്തെ നിലയിലെ മുറിയുടെ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം മോഷണം പോയെന്ന് മനസ്സിലായത്.  ഇതോടൊപ്പം ഉണ്ടായിരുന്ന 65000 രൂപയും കാണാതായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ്, മകൻ്റെ വിവാഹം നടന്നത്.

By Divya