Mon. Dec 23rd, 2024
റിയാദ്:

 
സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെഎംസിസിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27 പേരാണ് വെള്ളിയാഴ്ച സൗദിയിലെത്തിയത്. പൂര്‍ണമായും സൗജന്യമായാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. റിയാദ്  അസീസിയയിലെ സാപ്റ്റികോ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ക്ക് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഭക്ഷണം വിതരണം ചെയ്തു.

By Divya