Wed. Jan 22nd, 2025

ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് ഗീതുവിന്റെ പേസ് ഹൈടെക് .എന്ത് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും സഹായം നല്‍കുന്ന തരത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2 012-ല്‍ ഇന്ത്യ-ജപ്പാന്‍ യൂത്ത് എക്സ്ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗീതു ശിവകുമാർ.
യുവ വനിത സ്റ്റാർട്ടപ്പ് സംരഭക എന്ന നിലയില്‍ ശ്രദ്ധേയയായ ഗീതു റികാർഡോ എന്ന പേരില്‍ കോഫി പൗഡറുമായി വിപണിയിലെത്തുകയാണ്

By Divya