Sun. Apr 6th, 2025

അജ്മാൻ : ഇന്ത്യയിൽ കർഷകസമരം ഇനിയും നീണ്ടുപോയാൽ ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരിൽ ഒരാളായ  ഹരീഷ് തഹ് ലിയാനി പറഞ്ഞു.  യുഎഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവൻ യുഎഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തിൽ മാത്രം ഉറപ്പാക്കുന്നുണ്ട്.  ഇന്ത്യയിൽ നിന്ന് ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തേ നിയന്ത്രണങ്ങളുണ്ടെെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു

By Divya