Wed. Nov 5th, 2025

ന്യൂഡൽഹി ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ കോൺഗ്രസും ഇടതു പാർട്ടികളും. സംസ്ഥാനത്തു സഖ്യമായി മത്സരിക്കുന്ന ഇരുകൂട്ടരും ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ റാലി നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരടക്കം ഇരുപക്ഷത്തെയും ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. റാലി സഖ്യത്തിന്റെ ശക്തിപ്രകടനമാക്കാനാണു തീരുമാനം.

By Divya