Tue. Dec 24th, 2024

മുംബൈ ∙ രാഹുൽ ഗാന്ധിയെ ബിജെപിക്കു ഭയമാണെന്നു ശിവസേന. അതല്ലെങ്കിൽ ‘ദുർബലനായ’ ഒരു നേതാവിനെ ഇത്രയും അപകീർത്തിപ്പെടുത്തുന്നത് എന്തിനാണെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ  ചോദിക്കുന്നു.കരുത്തനായ നേതാവാണ് രാഹുൽ. മറിച്ച് ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും അദ്ദേഹം പോരാട്ടം തുടരുകയാണ്. ഫീനിക്സ് പക്ഷിയെപ്പോലെ പ്രതിപക്ഷം പറന്നുയരും. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിനു കഴിയുന്നില്ലെന്നും രാഹുൽ ചെറുത്തുനിൽക്കുന്നുണ്ടെങ്കിലും പോരെന്നും ശിവസേന ആരോപിച്ചിരുന്നു.

By Divya