Sun. Dec 22nd, 2024

കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കാലുവെട്ടുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തി. കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെ.എം.ശ്രീകുമാറാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിരിച്ചിരിക്കുന്നത്.
ബേക്കല്‍ കോട്ടയ്ക്ക് സമീപത്തുള്ള ജി.എല്‍.പി സ്‌കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗം പോളിംഗ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് ഭീഷണി നേരിട്ടത്. സി.പി.എമ്മിന് മാത്രമേ പോളിംഗ് ഏജന്റുമാരുള്ളുവെന്നും തൊണ്ണൂറ്റി നാല് ശതമാനമാണ് മുമ്പത്തെ പോളിംഗ് എന്നും അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് അപകടം മണത്തു. പത്ത് ശതമാനമെങ്കിലും കള്ളവോട്ടകണമെന്ന് ശ്രീകുമാര്‍ പറയുന്നു. വോട്ടെടുപ്പ് ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കി

By Divya