Wed. Jan 22nd, 2025

ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരരത്തെ തന്നെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തിയിരുന്നതിനാൽ ഇന്ന് ഡ്രൈ റൺ നടക്കുന്നില്ല.
കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹർഷവർദ്ധൻ തമിഴ്നാട്ടിലെത്തി ഡ്രൈ റൺ വിലയിരുത്തി. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ തമിഴ്‌നാട് നല്ല പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും. എല്ലാ പരിശോധനകളും ആർടിപിസിആർ വഴിയാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

By Divya