Mon. Dec 23rd, 2024

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിന് കാരണമായ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. വസ്തു കൈവശം വെച്ചിരിക്കുന്ന വസന്ത ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പേരില്‍ ഭൂമി .കൈമാറാനാണ് സാധ്യത. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫീസുകളിലെ രേഖകളിലുണ്ട്.

By Divya