Sun. Dec 22nd, 2024

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെ‍ജിഎഫ് 2 ടീസർ. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം.

സാമൂഹികമാധ്യമങ്ങളിൽ റോക്കിഭായ് തരം​ഗം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകൾക്കൊടുവിൽ കെജിഎഫ് 2ന്റെ ടീസർ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിനു പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ അണിയറക്കാർ പുറത്തിറക്കുകയായിരുന്നു. യഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ടീസര്‍ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

By Divya