Wed. Jan 22nd, 2025
farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലി വിഗ്യാൻ ഭവനിലാണ് ചർച്ച. 

നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അതേ സമയം താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ പരിരക്ഷ നൽകാമെന്ന കാര്യമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഈക്കാര്യം മാത്രമായി ഒരു നീക്ക് പോക്കിന് തയ്യാറല്ല എന്ന നിലപാടിലാണ് കർഷകർ

By Divya