ദുബായ് ∙ ഗൾഫ് മേഖലയിലെ പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാൻ ദുബായ്. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിക്കുന്ന വൻ മാറ്റങ്ങളെ വരവേൽക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഒരുക്കം.ദുബായ് എക്സ്പോ, ഖത്തറിലെ ഫിഫ ലോകകപ്പ് 2022 എന്നിവ ഒട്ടേറെ പദ്ധതികൾക്ക് അവസരമൊരുക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുടെയും സജീവ പങ്കാളിത്തമുള്ളതിനാൽ ഗൾഫിലെ സാഹചര്യം ഇന്ത്യയ്ക്കും നേട്ടമാകും.
വ്യോമയാന മേഖലയും ‘ടേക്ക് ഓഫിന്’ ഒരുങ്ങുന്നു.
‘കൂകിപ്പായും’ ജിസിസി റെയിൽ ജിസിസി റെയിൽ ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും വൈകാതെ പുനരാരംഭിച്ചേക്കും. ഗൾഫ് രാജ്യങ്ങളിലെ വ്യാപാര-ഗതാഗത രംഗത്തു വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ജിസിസി റെയിൽ.
