Wed. Jan 22nd, 2025

തിരുവനന്തപുരം / കൊച്ചി ∙ നിയമസഭാ ചട്ടങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രതിരോധം അവസാനിപ്പിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിനു മുന്നിലേക്ക്. സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കൊച്ചിയിൽ ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ഹാജരാകും. ഇന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനും ഇതു കാരണമായേക്കാം.
കസ്റ്റംസ് നിലപാട് കടുപ്പിച്ചതോടെയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇന്നലെ രാത്രിയോടെ തീരുമാനമുണ്ടായത്. നിയമസഭയിലെത്തി കസ്റ്റഡിയിലെടുക്കാൻ കസ്റ്റംസ് ശ്രമിച്ചാൽ അത് വലിയ നാടകീയ രംഗങ്ങൾക്കു കാരണമാകുമെന്നതാണ് തീരുമാനം മാറ്റാൻ സ്പീക്കറുടെ ഓഫിസിനെ പ്രേരിപ്പിച്ചത്.

By Divya