Sun. Dec 22nd, 2024

യുഎഇയും ഖത്തറും തമ്മിലുള്ള വിമാനസർവീസും വ്യാപാര ബന്ധവും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം. ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇക്കെതിരെ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായി വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. അതേസമയം, ഗൾഫ് ജനതയ്ക്കിടയിൽ എല്ലാം വേഗത്തിൽ പഴയതുപോലെയാകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.അൽ ഉല ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായതോടെ വ്യാപാരം, ഗതാഗതം, നിക്ഷേപം, വ്യോമ,സമുദ്രഗതാഗതം തുടങ്ങിയ മേഖലകളിൽ ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാവുകയാണ്. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഖത്തർ ഉപരോധമെന്ന അധ്യായം അവസാനിച്ചു. ചില പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും

By Divya