Mon. Dec 23rd, 2024

നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറു മേനി കൊയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയ സാധ്യതയുള്ളവരെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക. അത് മാത്രമായിരിക്കും മാനദണ്ഡമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറാക്കി സി.പി.എം മാര്‍ക്കറ്റിങ് നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അതിനേക്കാള്‍ പ്രായം കുറഞ്ഞവരും മത്സരിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. യുവാക്കള്‍ക്ക് എല്ലാകാലത്തും കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികളും വീഴ്ചകളും കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

By Divya