Mon. Dec 23rd, 2024

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്താൻ ലക്ഷ്യമിടുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലും ഇന്നു നടത്തും.ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും.

By Divya