Mon. Dec 23rd, 2024

ദോഹ/മലപ്പുറം : ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിലെ പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങും. വിവിധ ആവശ്യങ്ങൾക്കായി ഖത്തറിൽ നിന്ന് സമീപരാജ്യങ്ങളിലേക്കും തിരിച്ചും ഒമാൻ വഴിയും മറ്റും വളഞ്ഞു പോയിരുന്നവർക്ക് ഇനി നേരെ പോകാം. ഉപരോധം പിൻവലിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ കഴിഞ്ഞ ദിവസം ഖത്തർ അമീറിനെ കൂടെയിരുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാറോടിച്ചു പോയ വാർത്ത വരെ വലിയ ആവേശത്തോടെയാണ് പ്രവാസികൾ ഏറ്റെടുത്തത്

By Divya