അമേരിക്കൻ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ റദ്ദാക്കി. അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫെയ്സ്ബുക്ക് നീക്കുന്നു. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. അമേരിക്കയിൽ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രംഗത്തെത്തി.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് യു.എസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമാസക്തരായ പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. ഒരാള്‍ക്ക് വെടിവയ്്പ്പില്‍ പരുക്കേറ്റു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. സെനറ്റര്‍മാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി