Sat. Apr 5th, 2025

ന്യൂഡല്‍ഹി∙ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. വാഷിങ്ടണില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും അക്രമങ്ങളിലും മോദി ഞെട്ടല്‍ രേഖപ്പെടുത്തി. സമാധാനപരമായ അധികാരകൈമാറ്റം തുടരണമെന്ന് മോദി വ്യക്തമാക്കി

By Divya