Mon. Dec 23rd, 2024

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ശ്രദ്ധയോടെ ഓസ്‌ടട്രേലിയ. ഇടയ്ക്ക് മഴയെടുത്ത ആദ്യദിനത്തില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തിട്ടുണ്ട്. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്കി (54), മര്‍നസ് ലബുഷാനെ (34) എന്നിവരാണ് ക്രീസില്‍.

By Divya