Mon. Dec 23rd, 2024

സിഡ്നി ∙ മെൽബണിലെ അതിഗംഭീര പ്രകടനം തുടരാൻ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന ഇന്ത്യൻ ടീമിനു കരുത്തായി രോഹിത് ശർമ പ്ലേയിങ് ഇലവനിൽ. കഴിഞ്ഞ 2 ടെസ്റ്റുകളിലും പരാജയപ്പെട്ട ഓപ്പണർ മയാങ്ക് അഗർവാളിനെ ഒഴിവാക്കി. പരുക്കേറ്റു പുറത്തായ പേസർ ഉമേഷ് യാദവിനു പകരം നവ്‌ദീപ് സെയ്നി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. ഇന്ത്യൻ ടീമി‍ൽ വേറെ മാറ്റങ്ങളില്ല. ഓസീസ് നിരയിലേക്ക് ഓപ്പണർ ഡേവിഡ് വാർണർ തിരിച്ചെത്തും. അഡ്‍ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 8 വിക്കറ്റിനു തകർത്ത് പരമ്പരയിൽ മുന്നിലെത്തിയ ഓസീസിനെ, മെ‍ൽബണിൽ 8 വിക്കറ്റിനു തോ‍ൽപിച്ചാണു സന്ദർശകർ ഒപ്പമെത്തിയത്. സിഡ്നിയിൽ ജയം നേടി മുന്നിലെത്തുകയെന്നതാകും ഇരുടീമുകളുടെയും ലക്ഷ്യം.

By Divya