Sun. Jan 12th, 2025

കര്‍ഷക സമരത്തില്‍ ആശങ്ക ഉയര്‍ത്തി സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന് സുപ്രീംകോടതി. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കോടതി.അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ ട്രാക്റ്റർ റാലി തുടങ്ങി. സിംഘു, തിക്രി, ഷാജഹാൻപൂർ, പൽവൽ, ഗാസിപൂർ അതിർത്തികളിലാണ് റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്റ്റർ പരേഡഡിന് മുന്നോടിയായാണ് ഇന്നത്തെ റാലി. 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും തുടക്കമായി. 18ന് വനിതകൾഅണിനിരക്കുന്ന പ്രതിഷേധവും നടത്തും….

By Divya