Wed. Jan 22nd, 2025

കൊച്ചി:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ. നവംബർ 21ന് നടന്ന ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടനെ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു.
എന്നാൽ മേഴ്സി കുട്ടൻ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിക് ക്ലബായ മേഴ്സി കുട്ടൻ അക്കാദമിയുടെ സാക്ഷ്യപത്രം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

By Divya