Mon. Dec 23rd, 2024

മുംബൈ ∙ എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തമായിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പൻ എംഎൽഎയും അടക്കമുള്ളവർ പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ ഇന്നു മുംബൈയിൽ സന്ദർശിച്ചു ചർച്ച നടത്തും. 
കേരളത്തിലെ സാ‌ഹചര്യങ്ങൾ പവാറിനെ അറിയിച്ച ശശീന്ദ്രൻ, എൽഡിഎഫിനൊപ്പം നിൽക്കുന്നതായിരിക്കും പാർട്ടിക്കു ഗുണകരമാവുക എന്നു ധരിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മുന്നണി മാറുന്നതും പാലാ സീറ്റിന്റെ പേരിൽ മറ്റു സീറ്റുകളിലെ സാധ്യതകൾ നഷ്ടപ്പെടുത്തുന്നതും അബദ്ധമാകുമെന്ന് അദ്ദേഹം പറഞ്ഞെന്നാണ് വിവരം. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളിലേക്കാണു കടക്കേണ്ടതെന്നും ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരള കാര്യത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്ന പവാർ, ഇന്ന് പീതാംബരനും കാപ്പനുമായുള്ള കൂടിക്കാഴ്ചയ്ക്കു േശഷം തീരുമാനം അറിയിച്ചേക്കും.

By Divya