Mon. Dec 23rd, 2024

ദുബായ് ∙ അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ പലരും മറ്റ് എമിറേറ്റുകളിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു പോകുകയായിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
വിമാനത്താവളത്തിലെ പരിശോധനയിലും നെഗറ്റീവായാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. പോസിറ്റീവായാൽ 14 ദിവസം ഐസലേഷനിലേക്കു മാറ്റും.  താമസ വീസക്കാർക്ക് മാർച്ച് 31 വരെ ദുബായിലെത്താം 
ദുബായ്∙ 6 മാസത്തിലേറെയായി ദുബായിൽ നിന്നു വിട്ടുനിൽക്കുന്ന താമസ വീസക്കാർക്ക് മാർച്ച് 31നകം തിരികെയെത്താൻ അനുമതി. ഡിസംബർ 31ന് അവസാനിക്കേണ്ട കാലാവധിയാണ് മാർച്ച് അവസാനം വരെ നീട്ടിയത്. 
കാലാവധിയുള്ള വീസയും എമിഗ്രേഷൻ അനുമതിയും വേണമെന്ന് വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും ഫ്ലൈ ദുബായിയും അറിയിച്ചു. റജിസ്റ്റർ ചെയ്യേണ്ട സൈറ്റ്:

By Divya