Sat. Nov 16th, 2024

റിയാദ്∙ മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) കരാറിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ രാജ്യങ്ങൾ ഒപ്പുവച്ചതോടെ ഇനി ഗൾഫ് ഒറ്റക്കെട്ട്. സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലാണ് ‘ഗൾഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നിൽ അതിർത്തി തുറന്ന ഈജിപ്തും ഉപരോധം ഉടൻ പിൻവലിക്കും. 

By Divya