Thu. Dec 19th, 2024

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി നിർമാണവുമായി മോദി സർക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. പദ്ധതിക്ക് പരിസ്ഥിതി അനുമതിയുൾപ്പെടെ ലഭിച്ചത് നിയമാനുസൃതമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ വിധിച്ചു. വിയോജന വിധിയെഴുതിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന, പരിസ്ഥിതി അനുമതി റദ്ദാക്കി.

By Divya