Thu. Dec 19th, 2024
ദുബായ്:

ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ് സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായി (ജിഡിആര്‍എഫ്എ)ല്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും വ്യക്തമാക്കി.

പുതിയ തീരുമാനം കൊവിഡ്19 പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയിലും മറ്റും കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

By Divya