Sat. Jan 18th, 2025

തിരുവനന്തപുരം∙ എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ നല്ല രീതിയിലാണ് പോകുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാൻഡ‍ിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച പോസിറ്റീവായി ആരോഗ്യകരമായ നിലയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്.

By Divya