Mon. Apr 7th, 2025 10:03:08 PM

വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി. കോവിഡ് കണക്കുകള്‍ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ വാരത്തില്‍ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. വയനാട്ടിലാണ് ഏററവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേര്‍ പോസിറ്റീവ്. പത്തനംതിട്ടയില്‍ 11.6 ആണ് ടി പി ആര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  എറണാകുളത്തും സ്ഥിതി രൂക്ഷമാണ്. 

By Divya