Sat. Jan 18th, 2025

മസ്‍കത്ത്: ഒമാനിൽ 114  പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,29,888 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു.

കഴിഞ്ഞ 24  മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456  പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്

By Divya