Sun. Jan 19th, 2025

സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ഓരോ പുതിയ അപ്‍ഡേഷനുകളും തെന്നിന്ത്യയൊട്ടാകെ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്.
പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും പോലെ കെജിഎഫിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

By Divya