Sat. Jan 18th, 2025

ബെംഗളൂരു∙ മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍.

2017 മേയ് 23ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് പ്രമോഷന്‍ അഭിമുഖത്തിനിടെ മാരകമായ ആഴ്‌സെനിക് ട്രൈഓക്‌സൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണു മുതിര്‍ന്ന ശാസ്ത്രജ്ഞനായ തപന്‍ മിശ്രയാണു വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഐഎസ്ആര്‍ഒ പ്രതികരിച്ചിട്ടില്ല

By Divya