Mon. Dec 23rd, 2024

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എ.ഐ.സി.സി. ഗെലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസീനോ ഫെലോറോ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
എം.വീരപ്പമൊയ്‌ലി, എം.എം പള്ളം രാജു, നിതിന്‍ റൗത്ത് എന്നിവര്‍ക്കാണ് തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും ചുമതല നല്‍കിയിരിക്കുന്നത്. ബി.കെ ഹരിപ്രസാദ്, അലാമിഗിര്‍ ആലം, വിജയ് ഇന്ദര്‍ സിഗ്ല എന്നിവര്‍ പശ്ചിമ ബംഗാളിന്റെ ചുമതല വഹിക്കും.

By Divya