Thu. Dec 19th, 2024

അബുദാബി: കോവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ് പറഞ്ഞു. അബുദാബിയിൽ വീടുകൾ തോറും നടത്തിവരുന്ന സൗജന്യ കോവിഡ് പരിശോധന ഇപ്പോഴും തുടരുകയാണ്. രോഗബാധിതരെ കണ്ടെത്താനും വ്യാപനം കുറയ്ക്കാനും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുമാണ് പരിശോധന.

By Divya