Sun. Feb 23rd, 2025

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി താഹ ഫസലിനെ കൊച്ചി എൻ.ഐ.എ കോടതി വീണ്ടും റിമാൻഡ് ചയ്തു. ഹൈക്കോടതിജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വിചാരണക്കോടതിയിൽ കീഴടങ്ങുകയായിരുന്നു. രണ്ടു ദിവസത്തിനകം സുപ്രീം കോടതിഅപ്പീൽ നൽകുമെന്ന് താഹ പറഞ്ഞു. പന്തീരങ്കാവ് കേസ് പ്രതി താഹ ഫസലിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് വിവിലയിരുത്തി തിങ്കളാഴ്ചയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. കോടതി വിധി വരുമ്പോൾ താഹ മലപ്പുറത്തെ ജോലി സ സ്ഥലത്തായിരുന്നു. ഉടൻ കീഴടങ്ങണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

By Divya