Fri. Sep 12th, 2025

കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാർജ് വർധന ഇപ്പോൾ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. ഇന്നു മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

By Divya