Mon. Dec 23rd, 2024

തിരുവനന്തപുരം ∙ ബ്രിട്ടനിലെ ജനിതക മാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ 2 വയസ്സുകാരി ഉൾപ്പെടെ 6 മലയാളികൾക്കാണ് ഈ വൈറസ് മൂലമുള്ള കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 44 പേരിൽ പുതിയ വൈറസ് കണ്ടെത്തി. 
കേരളത്തിലുള്ളവർ 4 ജില്ലകളിലാണ് – കോഴിക്കോട് 2 (ഒരേ കുടുംബം; 35 വയസ്സുകാരൻ, 2 വയസ്സുകാരി), ആലപ്പുഴ 2 (ഒരേ കുടുംബം; 36 വയസ്സുകാരൻ, 30 വയസ്സുകാരി), കണ്ണൂർ (29 വയസ്സുകാരൻ), കോട്ടയം (20 വയസ്സുകാരി). എല്ലാവരും ആശുപത്രികളിലാണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായവരെല്ലാം നിരീക്ഷണത്തിലാണ്. 6 േപരും നാട്ടിലെത്തിയ തീയതിയും യാത്രാ വിവരങ്ങളും പരിശോധിക്കുകയാണ്. എല്ലാവരും ക്വാറന്റീനിലായിരുന്നെങ്കിലും ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

By Divya