Sun. Jan 19th, 2025

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ല. പേയാട്ടെ വീട്ടിൽ‌ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ ആഘോഷം മാത്രം.

1951 ജനുവരി അഞ്ചിന് തിരുവനന്തപുരം ജഗതിയിലാണു ജനനം. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് 8 വർഷമായി സിനിമയൽ നിന്നു വിട്ടുനിൽക്കുന്ന ജഗതിക്ക് സപ്തതി വർഷം മടങ്ങിവരവിന്റേതാണ്. കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളൽ അഭിനയിച്ച അദ്ദേഹം ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ അറിയിച്ചു.

By Divya