Mon. Dec 23rd, 2024

റിയാദ് :ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യവും സഹകരണവും വിളംബരം ചെയ്ത് 41-ത് ജിസിസി സമ്മിറ്റിന് സൗദിയിലെ ചരിത്ര നഗരമായ അൽ ഉലയിലെ മാറായ ഹാളിൽ ഇന്ന് തുടക്കം. ഗൾഫ് മേഖലയെ ഏറെ അലട്ടിയിരുന്ന ഖത്തർ പ്രതിസന്ധിക്ക് കൂടി പരിഹാരമായതോടെ  ഗൾഫ് സമ്മിറ്റിന്റെ  പ്രാധാന്യം വർധിക്കുന്നു. ഖത്തർ ഉൾപ്പെടെ ജിസിസി അംഗരാജ്യങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു. ഗൾഫിലെ മുഴുവൻ ഭരണാധികാരികളും അൽഉല ലക്ഷ്യമാക്കി പുറപ്പെട്ടതായി വാർത്താവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

By Divya