യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പങ്കെടുത്തു.
എട്ടാം തവണയും ഇന്ത്യ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തില്‍ പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വലിയ ആഹ്ലാദമുണ്ട്,” ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.193 അംഗ പൊതുസഭയില്‍ 184 വോട്ടുകളാണ് ഇന്ത്യ നേടിയത്. 20121-2022 വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചത്.