Mon. Dec 23rd, 2024
Varthamanam Movie Poster

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‍ത ‘വര്‍ത്തമാനം’എന്ന സിനിമയ്‍ക്ക് പ്രദര്‍ശനാനുമതി. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.
ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പ്രദര്‍ശനാനുമതിക്കായി പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചു. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്നും അദ്ദേഹം കുറിക്കുന്നു.
ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിരുന്നു.

By Divya