Mon. Dec 23rd, 2024

കൊച്ചി ∙ സ്വർണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ (പിഎംഎൽഎ) മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിക്കും മുൻപു വിചാരണാനുമതി തേടേണ്ടതില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നിയമോപദേശം ലഭിച്ചു.
അഴിമതി നിരോധന നിയമം (പിസി ആക്ട്) നിർദേശിക്കുന്നതു പോലെ സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും എതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കും മുൻപു വിചാരണാനുമതി തേടണമെന്നു പിഎംഎൽ നിയമത്തിൽ പറയുന്നില്ലെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

By Divya