Mon. Dec 23rd, 2024

തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ എഐസിസി നേതൃത്വം നേരിട്ടിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയെ സന്ദർശിച്ചു. എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ, ആന്റോ ആന്റണി എംപി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
മധ്യ കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന വിലയിരുത്തലിന്റ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. അതേ സമയം സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും താരിഖ് അൻവർ പ്രതികരിച്ചു.

By Divya