കൊച്ചി പുതുവൈപ്പിൽ 4200 കോടി ചെലവിൽ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി ടെർമിനലും 3,000 കോടി മുതൽ മുടക്കി മഗളൂരുവിലേക്കു കൂറ്റൻ വാതക പൈപ്‌ലൈനും! പൂർത്തിയാക്കാൻ വേണ്ടിവന്നത് ഒന്നര പതിറ്റാണ്ടിന്റെ കഠിനാധ്വാന 7,200 കോടി രൂപയുടെ പദ്ധതിയിൽ പൊതുജനത്തിനു നേരിട്ട് എന്തു നേട്ടമെന്ന വലിയ ചോദ്യവും ഒരുപിടി ഉപചോദ്യങ്ളും പ്രസക്തം. ഒറ്റ വാചകത്തിലെ ഉത്തരമിതാണ്: കുറഞ്ഞ ചെലവിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഹരിത ഇന്ധനം വ്യവസയ–ഗാർഹിക മേഖലകൾക്ക് ഒരുപോലെ ഗുണകരം.