Sat. Nov 16th, 2024

കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോ ടവറുകള്‍ നശിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാന കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കര്‍ഷക സമരത്തിന്റെ ഭാഗമായി റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബിലുള്‍പ്പെടെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം പ്രതിഷേധക്കാര്‍ വിച്ഛേദിച്ചിരുന്നു. 1500 ജിയോ ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചുവെന്നാണ് റിലയന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ബിസിനസ് രംഗത്തെ എതിരാളികളുടെ സഹായത്തോടെയാണ് അക്രമമെന്നാണ് റിലയന്‍സിന്റെ ആരോപണം. കര്‍ഷക സമരത്തിന് ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. സ്ഥാപനങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിലയന്‍സ് ആവശ്യപ്പെട്ടിരുന്നു.

By Divya