Sun. Dec 22nd, 2024

ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിന്നേറ്റ പരാജയത്തിന് കണക്കു തീര്‍ത്തു.
രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 67 റണ്‍സ് ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 36 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 31 റണ്‍സുമായി ഡീന്‍ എല്‍ഗാറും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 157, 211, ദക്ഷിണാഫ്രിക്ക 302, 67/0

By Divya