Mon. Dec 23rd, 2024

ടൂറിൻ ∙ കരിയറിലെ ഔദ്യോഗിക ഗോളുകളുടെ എണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ പിന്നിലാക്കി പോർച്ചുഗൽ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ആകെ ഗോൾ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ഇനി വേണ്ടതു 2 ഗോളുകൾ കൂടി മാത്രം.
ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ആറടി രണ്ടിഞ്ചു പൊക്കക്കാരന് ലോകത്തേറ്റവും തലയെടുപ്പുള്ള ഫുട്ബോൾ താരമാകാൻ ഇനി വേണ്ടത് 2 ഗോൾകൂടി. ഞായറാഴ്ച രാത്രി ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഉഡിനെസിനെതിരെ യുവന്റസിനായി നേടിയ 2 ഗോളുകളിലൂടെ, ആകെ കരിയർ ഗോളുകളുടെ എണ്ണത്തിൽ ബ്രസീൽ ഇതിഹാസം പെലെയെയും മറികടന്ന ക്രിസ്റ്റ്യാനോ എത്തിനിൽക്കുന്നതു ചരിത്രത്തിനു തൊട്ടുമുന്നിലാണ്.

By Divya